NRI
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കുവൈറ്റ് സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു.
കുവൈറ്റിലെ ഓർത്തഡോക്സ് വിശ്വാസികളായ യുവജനങ്ങൾക്ക്, ആരോഗ്യപരമായും നിയമപരമായും ആവശ്യമായ സഹായങ്ങൾ ക്രമീകരിക്കുകയും ലേബർ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയമാണ് ലക്ഷ്യം.
സെല്ലിന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്താ എന്നിവർ ചേർന്ന് നിർവഹിച്ചു.
NRI
കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ, വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കും.
കേരളത്തിന്റെ സാങ്കേതിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് ഇതോടെ പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ വേദിയാവുക. സമാപന ദിവസമായ ജനുവരി രണ്ടിന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിൽ സൗത്ത് വയനാട് മേഖലയിലാണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടും പത്രക്കുറിപ്പിനൊപ്പം വിതരണം ചെയ്യും.
ഈ പദ്ധതി വയനാടിന്റെയും കേരളത്തിന്റെയും സാമ്പത്തിക-സാങ്കേതിക മേഖലയ്ക്ക് ഒരുപോലെ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഡയറക്ടർ & സി ഇ ഒ ആൻഡ്രൂ പാപ്പച്ചൻ (യുഎസ്എ) അറിയിച്ചു.
ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ കേരളത്തെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എഐ & ഡാറ്റാ സെന്റർ പാർക്കിൽ എഐ ഇന്നൊവേഷൻ, വികസനം, പരിശീലന സൗകര്യങ്ങൾ എന്നിവയോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററും ഉണ്ടാകും.
ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ട്, മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലാണ് വേദിയൊരുങ്ങുക.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, എൻജിഒ രജിസ്ട്രേഷനുള്ള ഇന്ത്യൻ കമ്പനിയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാവുന്നതാണന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല മഞ്ചേരി (സൗദി അറേബ്യ) അറിയിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി ഒന്നിന് നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷൻ പൂർണമായും പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിനായി മാറ്റിവച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിദേശ ബിസിനസ് നേതാക്കളും പ്രമുഖ മലയാളി വ്യവസായികളും വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കും. ഈ സെഷൻ പ്രധാനമായും എഐ സാങ്കേതികവിദ്യ, ഐടി സ്റ്റാർട്ടപ്പ് കമ്പനികൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വെള്ളിയാഴ്ച സായാഹ്നത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ഗ്ലോബൽ മലയാളി രത്ന പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി, ഫിനാൻസ്, എൻജിനിയറിംഗ്, സയൻസ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് രത്ന പുരസ്കാരങ്ങൾ നൽകുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ മലയാളികളെയും പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ആഘോഷപൂർണമായ സമാപനമാണ്. ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാലാ ഡിന്ന റോടെയാണ് ഫെസ്റ്റിവൽ സമാപിക്കുക.
പുരസ്കാര സമർപ്പണ ചടങ്ങിലും ഫെസ്റ്റിവൽ സമാപനത്തിലും വി.ഐ.പി.കളുടെ വലിയ നിരയാണ് എത്തുന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത വർഷം തന്നെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായവും പങ്കാളിത്തവും തേടും. കൂടാതെ, പദ്ധതിക്ക് ആവശ്യമായ മൂലധനത്തിനായി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പിന്തുണയും ഫെഡറേഷൻ ഉറപ്പാക്കും.
"കേരളത്തെ എഐ രംഗത്ത് മുൻനിരയിൽ എത്തിക്കാൻ കഴിവുള്ള ഈ പദ്ധതിക്ക് മാധ്യമങ്ങളുടെ പൂർണ പിന്തുണ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്വർക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
NRI
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടന്ന കേരളോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്തു.
കേരളോത്സവം സ്വാഗത സംഘ ചെയർമാൻ ടി.എ. ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് നിഷാൻ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.
കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരിക സമൃദ്ധിയെ വിളിച്ചറിയിക്കുന്ന വിധം കേരളളോത്സവ വേദിയിൽ അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ദൃശ്യവിസ്മയം ഒരുക്കി.
തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം, ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി.
തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി എന്നിവ ഉൾപ്പെടുന്ന കേരളീയ കലാരൂപങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും പങ്കുചേർന്ന വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സത്തിന് പൂരപ്പൊലിമ നൽകി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ പൈതൃകകലകൾ അവതരിപ്പിക്കുവാൻ, ഉത്സവ നഗരിയിൽ ഒരു വേദി സജമാക്കിയിരുന്നു.
മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഒട്ടേറെ രുചി ഭേദങ്ങളോടെ ഭക്ഷണ സ്റ്റാളുകളും വായനാനുഭവങ്ങളുമായി പുസ്തകശാലയും വ്യത്യസ്തമാർന്ന മറ്റിതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.
NRI
കോവൻട്രി: യുകെയിലെ ധാർമികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു.
സീറോമലങ്കര കത്തോലിക്ക സഭയുടെ (എസ്എംസിസി) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്.
ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.
ഡോ. അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു എംബിഇ (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (എസ്എംസിസി), ഹരിപ്രസാദ് (പ്രസിഡന്റ്, ഇസ്കോൺ കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു.
സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
NRI
ന്യൂഡൽഹി: ഫരിദാബാദ് അതിരൂപതയുടെ "എലൈവ് - എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടിയുടെ ഉദ്ഘാടനം ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
അതിരൂപത വികാരി ജനറൽ റവ. ഫാ. ജോൺ ചൊഴിതറ, ജോയിന്റ് സെക്രട്ടറിമാരായ സണ്ണി ജോസഫ്, സ്മിത തോമസ് എന്നിവർ സന്നിഹിതരായി.
NRI
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന് കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് അനില സന്ദീപ് ജനവിധി തേടുന്നു.
ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനില, 2015 മുതൽ ആർഎൻ കേസ് മാനേജറായി പ്രവർത്തിച്ചുവരുന്നു. സേവന മികവിനുള്ള അംഗീകാരമായി 2022ൽ IANAGHന്റെ നഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.
AIMNA USAയുടെ സ്ഥാപക നേതാക്കളിലൊരാളായ അനില, നിലവിൽ ഫോമ സതേൺ റീജിയൺ വിമൻസ് ചെയർപേഴ്സണായും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിയും പ്രവർത്തിച്ചു.
ആശ റേഡിയോയിലെ ഹെൽത്ത് ടോക്ക് കോഓർഡിനേറ്റർ എന്ന നിലയിലും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ, ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലെ സജീവ അംഗം എന്ന നിലയിലും അനില കമ്യൂണിറ്റിയിൽ സുപരിചിതയാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ബിജു ശിവൻ ജനവിധി തേടുന്നു.
ഹൂസ്റ്റൺ ഫോർട്ട് ബെൻഡ് ഐഎസ്ഡിയിൽ പ്രഫഷണലായി ജോലി ചെയ്യുന്ന ബിജു, കോട്ടയം ക്ലബ് ഹൂസ്റ്റൺ ജോയിന്റ് സെക്രട്ടറിയാണ്. മുമ്പ് പ്രോഗ്രാം കോഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ സ്ഥാപക അംഗമായ ബിജു, കോട്ടയത്തെ ദീപാംജലി സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകാംഗം കൂടിയാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സജീവ അംഗമാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ടെക്സസ് നോർത്ത്: അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ (ജൂലൈ 2026) ഔദ്യോഗിക തീം "ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ' നടന്ന പ്രത്യേക ശുശ്രൂഷയിൽ പ്രകാശനം ചെയ്തു.
"Grow and Bridge Generations in Christ' (ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ബന്ധിപ്പിക്കുക) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം. സിഎസ്ഐ മധ്യ കേരള ഡയോസിസ് ബിഷപ് റൈറ്റ്. റവ. ഡോ. സാബു കെ. ചെറിയാൻ പ്രസ്തുത ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. റോയ് എ. തോമസ്, സെന്റ് ലൂക്ക്സ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. ജോർജ് ജോസഫ്, ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ. ചർച്ച് പാസ്റ്റർ എമറിറ്റസ് റവ. ഡോ. മാധവരാജ് സാമുവേൽ, സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് പ്രെസ്ബിറ്റർ-ഇൻ-ചാർജ് റവ. റീജീവ് സുഗു എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: ലിബറലിസത്തിന്റെ ലേബൽ പതിച്ച് സാമൂഹികമായ കെട്ടുറപ്പിനെ അവതാളത്തിലാക്കാൻ പോന്ന പ്രതിലോമ ചിന്തകൾ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ സമർഥമായി ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്നും അതിനെതിരായി ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രമുഖ പ്രഭാഷകനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി.
ആരോഗ്യകരമായ സംവാദ സാധ്യതകൾ തേടുന്നതിന് പകരം, പ്രകൃതിയോടും കാലത്തോടും യോജിക്കും വിധം വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് സമൃദ്ധമായ ഇസ്ലാമിക മൂല്യങ്ങളെ അപഹസിച്ചു കെെയടി നേടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഇസ്ലാം വിരുദ്ധതയുടെ അജണ്ട നടപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുകയാണെന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിബറൽ കാലത്തെ മതം: വിശ്വാസം, അനുഷ്ഠാനം, ആത്മാഭിമാനം എന്ന വിഷയത്തിൽ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.